കേസ് അട്ടിമറിക്കാൻ ശ്രമം; ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
41

എറണാകുളം: കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ളതായിരുന്നു നടിയുടെ ഹർജി.

ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ,നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതി യുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

നടിയുടെ ഹർജിക്ക് പിന്നാലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഒന്നരമാസം കൂടി കോടതി സമയം അനുവദിച്ച് നൽകിയിരുന്നു.