സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ജില്ലകളിൽ യെല്ലോ അലർട്ട്; മഴ മുന്നറിയിപ്പ്

0
57

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കാം. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. 20ാം തിയതിവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ മറ്റെന്നാളോടെ മഴയുടെ ശക്തി കുറയും. നാളെ സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് ലഭിക്കുക. ഇതേ തുടർന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഞായറാഴ്ചയാകുമ്പോഴേക്കും മഴയുടെ ശക്തി കുറയുന്നതിനാൽ കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. അതിനാൽ ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.