ജനീവ: മങ്കിപോക്‌സ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആശങ്കയേറുന്നു. മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യപിക്കണമോ എന്ന ആലോചനയിലാണ് ലോകാരോഗ്യ സംഘടന.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന യോഗം ചേരും.
ജൂണ്‍ 23നായിരിക്കും ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരുക. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. ആരോഗ്യ വിദഗ്ധരടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കും.
ആഫ്രിക്കയ്ക്ക പുറത്തേക്കു മങ്കിപോക്സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന യോഗം വിളിക്കുന്നത്. മങ്കിപോക്‌സ് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.