Wednesday
17 December 2025
31.8 C
Kerala
HomeKeralaഇടുക്കി രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി

ഇടുക്കി രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.
ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷനിൽ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. സമീപത്തുതന്നെ കാണാതായ കുട്ടിയും മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.
വൈകിട്ടോടെ ശാന്തൻപാറ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സിഐ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതോടെ ഫയർഫോഴ്സും പോലീസും നാട്ടുകാരും സംഘങ്ങളായി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മൂന്നാർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
കുട്ടിയെ കാണാതാകുന്ന സമയത്ത് മുപ്പതിലധികം പേർ സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments