ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവിനെ ഭാര്യയും കാമുകനും വാടക കൊലയാളിയെ ഉപയോഗിച്ച്‌ കൊലപ്പെടുത്തി

0
51

ചണ്ഡീഗഡ്: () ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവിനെ ഭാര്യയും കാമുകനും വാടക കൊലയാളിയെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതായി പൊലീസ്.
രക്ഷപ്പെടാനായി ഭാര്യ ഒരു കള്ളക്കഥ പറഞ്ഞെങ്കിലും 12 മണിക്കൂറിനുള്ളില്‍ പൊലീസ് പൊളിച്ചടുക്കി. കൊല്ലപ്പെട്ട ഹരീന്ദര്‍ സിംഗിന്റെ ഭാര്യ സത്നം കൗര്‍, കാമുകന്‍ അര്‍ഷ്ദീപ് സിംഗ്, വാടക കൊലയാളി വരീന്ദര്‍ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി ചെഹാര്‍ട്ട പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. അര്‍ഷ്ദീപ് സിംഗിന്റെ അമ്മാവന്‍ ലാല്‍ സിങ്ങിന്റെതാണ് പിസ്റ്റള്‍. മുംബൈയില്‍ താമസിക്കുന്ന അദ്ദേഹം ഇത് മോഷ്ടിച്ചതാണെന്ന് എഡിസിപി പ്രഭ്‌ജോത് സിംഗ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. കാലേ ഗ്രാമത്തിലെ താമസക്കാരനായ ഹരീന്ദര്‍ സിംഗ് 10-12 വര്‍ഷത്തിന് ശേഷം കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ദുബൈയില്‍ നിന്ന് തിരിച്ചെത്തിയ. ഭാര്യ സത്നം കൗറിന് ഗ്രാമവാസിയായ അര്‍ഷ്ദീപ് സിങ്ങുമായി ബന്ധമുണ്ടെന്ന് ഹരീന്ദര്‍ മനസി ലാക്കി. ഇതോടെ ഭാര്യയെ നിരീക്ഷിക്കാന്‍ തുടങ്ങി.

എന്നാല്‍ സത്‌നം കൗറും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് ഹരീന്ദറിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തി. ഇതിനായി മറ്റൊരു ഗ്രാമവാസിയായ വരീന്ദര്‍ സിംഗിന് 2.70 ലക്ഷം രൂപയുടെ ക്വടേഷന്‍ നല്‍കി. ഞായറാഴ്ച പുലര്‍ചെ 3.30 ഓടെ ഹരീന്ദര്‍ ഭാര്യ സത്‌നം കൗറിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം മോടോര്‍ സൈകിളില്‍ ശ്രീ ദര്‍ബാര്‍ സാഹിബിനെ തൊഴാന്‍ പോയി. ഇവരുടെ പിന്നാലെ മോടോര്‍ സൈകിളുകളിലെത്തിയ അര്‍ഷ്ദീപും വരീന്ദര്‍ സിങ്ങും ഹര്‍കൃഷ്ണ നഗറിലെ ദഷ്‌മേഷ് ഗണ്‍ ഹൗസിന് സമീപത്ത് വെച്ച്‌ ഹരീന്ദറിനെ വെടിവെച്ച്‌ കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം ഹരീന്ദറിന്റെ മൊബൈല്‍ ഫോണും പഴ്സും സഹിതം പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തിന് സത്നം കൗര്‍ മോഷണം നടന്നതായും അതിനിടെ ഭര്‍ത്താവിനെ വെടിവെച്ച്‌ കൊന്നെന്നും പൊലീസിനോട് പറഞ്ഞു.

സത്നം കൗറിന്റെ മൊഴിയില്‍ വൈരുധ്യം തോന്നിയെങ്കിലും പൊലീസ് അജ്ഞാതരായ കൊള്ളക്കാര്‍ക്കെതിരെ കേസെടുത്തു. പിന്നാലെ അന്വേഷണം ശക്തമാക്കി. സത്നം കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ രഹസ്യങ്ങളെല്ലാം പുറത്തായി’, പൊലീസ് കമീഷണര്‍ അരുണ്‍പാല്‍ സിംഗ് ഞായറാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി