Thursday
18 December 2025
21.8 C
Kerala
HomeIndiaപഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍. അറസ്റ്റിലായത് വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ്. പ്രതി പിടിയിലായത് പൂനെയിൽ നിന്നാണ്. അക്രമി സംഘത്തിലെ ആദ്യ അറസ്റ്റാണ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.(sidhu moosewalas killer arrested)

മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു. മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.
ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments