Wednesday
17 December 2025
26.8 C
Kerala
HomeWorldവീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ; ജോണി ഡെപ്പും ആംബര്‍ ഹേഡും താമസിച്ചിരുന്ന...

വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ; ജോണി ഡെപ്പും ആംബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്

വാർത്തകളിൽ ഏറെ ഇടംപിടിച്ച ഒന്നായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ള വിവാഹമോചനം. നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിർജീനിയ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2018ൽ നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴം​ഗ ജ്യൂറി വിലയിരുത്തുകയും ചെയ്‌തു. എന്നാൽ ഇവർ ഒരുമിച്ച് താമസിച്ചിരുന്ന വീട് വില്പനയ്ക്ക് എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ലോസ് ആഞ്ജലീസിലെ വീടാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2015-ലെ വിവാഹത്തിന് ശേഷം ഏകദേശം 15 മാസത്തോളമാണ് ഇരുവരും ഈ ആഡംബര ഭവനത്തില്‍ ഒരുമിച്ച് താമസിച്ചത്. 2016-ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. അതുകഴിഞ്ഞ് തൊട്ടുപിന്നാലെ തന്നെ ജോണി ഡെപ്പ് വീട് വില്പനയക്ക് വെച്ചിരുന്നത്. വീടിന്റെ ഓരോ ഭാഗങ്ങള്‍ പ്രത്യേക യൂണിറ്റുകളാക്കി തിരിച്ച ശേഷമാണ് വീട് വില്‍പ്പനയ്ക്ക് വെച്ചത്. അതിൽ ഒരു യൂണിറ്റാണ് ഇപ്പോൾ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 1.76 മില്ല്യണ്‍ ഡോളർ അതായത് ഏകദേശം 13.7 കോടി രൂപയാണ് ഈ യൂണിറ്റിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില.

ഈസ്റ്റേൺ കൊളംബിയ ബില്‍ഡിങ്ങിന്റെ ഏറ്റവും മുകളിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡഗ്ലസ് എല്ലിമന്‍ എന്ന സ്ഥാപനമാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നത്. 1930 ലാണ് ഈ വീട് പണി കഴിപ്പിച്ചത്. 1780 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന് ഒരു കിടപ്പുമുറി, രണ്ട് ബാത്ത്‌റൂമുകള്‍, ആഡംബരം നിറഞ്ഞ പ്രൈമറി സ്യൂട്ട്, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

RELATED ARTICLES

Most Popular

Recent Comments