പേ ടിഎമ്മിലും മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ഇനി സർവീസ്‌ ചാർജ് ഈടാക്കും

0
62

പേ ടിഎമ്മിലും മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ഇനി സര്‍ചാര്‍ജ് ഈടാക്കും. റീച്ചാര്‍ജ് ചെയ്യുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപ മുതല്‍ ആറ് രൂപ വരെയാണ് അധികതുക ഈടാക്കുകയെന്ന് ഗാഡ്‌ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.
പേ ടിഎം വാലറ്റ്, യു.പി.ഐ., ബാങ്ക് ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇവയില്‍ ഏത് ഉപയോഗിച്ച് പേ ടിഎമ്മിലൂടെ റീച്ചാര്‍ജ് ചെയ്താലും സര്‍ച്ചാര്‍ജ് ഈടാക്കും. നേരത്തെ ഫോണ്‍ പേയും മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് അധിക തുക ഈടാക്കാന്‍ തുടങ്ങിയിരുന്നു
മാര്‍ച്ചില്‍ തന്നെ ഈ അപ്‌ഡേറ്റ് കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിയിട്ടുണ്ട്. എങ്കിലും എല്ലാ ഉപഭോക്താക്കളിലേക്കും അപ്‌ഡേറ്റ് എത്തിച്ചിട്ടില്ല. അപ്‌ഡേറ്റ് കിട്ടിയ ഉപഭോക്താക്കളെല്ലാം പേ ടിഎം വഴിയുള്ള റീച്ചാര്‍ജുകള്‍ക്ക് ആറ് രൂപ വരെ അധികമായി നല്‍കേണ്ടിവരും.
അതേസമയം, 100 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണ് പേ ടിഎം സര്‍ച്ചാര്‍ജ് ഈടാക്കുകയെന്ന് ഗാഡ്‌ജെറ്റ് 360 റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു വിധ അധിക ചാര്‍ജുകളും ഈടാക്കുകയില്ലെന്ന് പേ ടിഎം ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും ഇത് സംബന്ധിച്ച് പേ ടിഎം ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.