അനുപം ഖേറിനും നിഖിൽ സിദ്ധാർഥിനുമൊപ്പം അനുപമ പരമേശ്വരൻ നായികയായെത്തുന്ന കാർത്തികേയ 2 ന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തിറങ്ങി. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണിത്.
പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് നിർമാണം. അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്.
2022 ജൂലൈ 22ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ. സംഗീതം: കാലഭൈരവ
ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി. കലാസംവിധാനം: സാഹി സുരേഷ്പി. ആർഒ: ആതിര ദിൽജിത്
അനുപം ഖേറിനും നിഖിൽ സിദ്ധാർഥിനുമൊപ്പം അനുപമ പരമേശ്വരൻ നായികയായെത്തുന്ന കാർത്തികേയ 2 തീയേറ്ററുകളിലേക്ക്
RELATED ARTICLES
