Thursday
18 December 2025
24.8 C
Kerala
HomeKeralaശ്രുതിയുടെ മരണം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

ശ്രുതിയുടെ മരണം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തൃശൂർ: പെരിങ്ങോട്ടുകരയിലെ ശ്രുതിയുടെ മരണത്തിൽ ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിൽ. സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവർക്കുമെതിരെ സ്ത്രീധന പീഡന മരണം കുറ്റം (304 ബി) ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി.

സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ശ്രുതിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ അന്വേഷണം തുടരും. ഇരുവരുടെയും നുണപരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.

2020 ജനുവരി 6നാണ് ശ്രുതിയെ പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മരണം. ലോക്കൽ പൊലീസ് അന്വേഷണത്തിൽ അട്ടിമറി നടത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

RELATED ARTICLES

Most Popular

Recent Comments