Thursday
18 December 2025
24.8 C
Kerala
HomeWorldദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ദുബായ്: പറക്കും ടാക്‌സികളുടെ ‘ടേക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുന്നു. 2026 ആകുമ്പോഴേക്കും ദി പാമിലെ അറ്റ്‌ലാന്റിസിൽ നിന്ന് 35 ടാക്‌സികൾ വിനോദസഞ്ചാരികളുമായി പറക്കുമെന്നു പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച കരാറിൽ ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിങ്ങുമായി യുഎഇയിലെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഒപ്പുവെച്ചു.

കൂടുതൽ ഫ്‌ളൈയിങ് കാറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിൽ പ്രമുഖ കമ്പനികൾ. സ്മാർട്ട് പദ്ധതികളുടെ പരീക്ഷണവേദിയായിരുന്ന എക്‌സ്‌പോ വൻവിജയമായതോടെയാണ് മാറ്റങ്ങളുടെ അടുത്തഘട്ടത്തിന് യുഎഇയിൽ തുടക്കമായത്. ഗതാഗതമേഖല പൂർണമായും സ്മാർട്ട് ആക്കാനുള്ള പഞ്ചവത്സര പദ്ധതിയും രാജ്യത്ത് പുരോഗമിക്കുകയാണ്. 13 അടി ഉയരത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ പോകാവുന്ന ചെറുപതിപ്പിന്റെ പരീക്ഷണപ്പറക്കൽ വൻ വിജയമായതോടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബെൽവെതർ ഇൻഡസ്ട്രീസ്. വലിയ ചിറകുകളോ റോട്ടറുകളോ ഇല്ലെന്നതാണ് പ്രത്യേകത.

അതേസമയം 3,000 അടി ഉയരത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഹൈപ്പർ കാർ നിർമാണം അന്തിമഘട്ടത്തിലാണ്. 5 പേർക്ക് യാത്ര ചെയ്യാനും കുത്തനെ ഉയരാനും ഇറങ്ങാനും കഴിയുന്ന ഇതിന്റെ പരീക്ഷണ പറക്കൽ അടുത്തവർഷമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

Most Popular

Recent Comments