ടോവിനോയും കീര്‍ത്തി സുരേഷും കോടതി മുറിക്കുള്ളില്‍ അങ്കം കുറിക്കുന്നു: വാശി പതിനേഴിനെത്തും

0
73

രേവതി കലാമന്ദിറിന്‍്റെ ബാനറില്‍ ജി.സുരേഷ് കുമാര്‍ നിര്‍മ്മിച്ച്‌ വിഷ്ണു .ജി.രാഘവ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജൂണ്‍ പതിനേഴിന് പ്രദര്‍ശനത്തിനെത്തും. ഉര്‍വ്വശി തീയേറ്റേഴ്സും രമ്യാ മൂവീസ്സും ചേര്‍ന്ന ഒരുക്കുന്ന വാശിയില്‍ കോടതി മുറിക്കുള്ളില്‍ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകര്‍ എബി മാത്യുവും മാധവി മോഹനുമായി ടൊവിനോ തോമസ്സും കീര്‍ത്തി സുരേഷുമെത്തുന്നു.

അനുമോഹന്‍, ബൈജു സന്തോഷ്, ഡോ.റോണി, നന്ദു കോട്ടയം രമേഷ്, ജി.സുരേഷ്കുമാര്‍, അനഘ നാരായണന്‍, ത്രിങ്കളാഴ്ച്ച നിശ്ചയം ഫെയിം) വനിത കൃഷ്ണചന്ദ്രന്‍ ,മിഥുന്‍ എം., ഡാന്‍, വിനോദ് തോമസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അമല്‍ദേവ്, മായാ വിശ്വനാഥ്, ഗീതി സംഗീത, ആര്‍.ജെ.രഘു, ‘സീമാ നായര്, അര്‍മ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

വിനായക് ശശികുമാറിന്‍്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. നീല്‍ഡി കുഞ്ഞ ഛായാഗ്രഹണവും അര്‍ജു ബെന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം.സാബു മോഹന്‍കോസ്റ്റ്യും – ഡിസൈന്‍.-ദിവ്ര്‍ജ്.മേക്കപ്പ്. പി.വി.ശങ്കര്‍ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – നിഥിന്‍ മൈക്കിള്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് –പ്രതാപന്‍ കല്ലിയൂര്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – കെ.രാധാകൃഷ്ണന്‍.പിആര്‍ഒ – വാഴൂര്‍ ജോസ്.