അര്‍ബുദ ബാധിതരില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയം കണ്ടു

0
51

അര്‍ബുദ ബാധിതരില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയം കണ്ടു. മലാശയ അര്‍ബുദം ബാധിച്ച 18 പേരില്‍ ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിച്ചതാണ് വിജയകരമായത്.

പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. അര്‍ബുദ ചികിത്സയില്‍ ഇതാദ്യമായാണ് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭിക്കുന്നത്.

അര്‍ബുദ വളര്‍ച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ ഒരേ തരത്തിലുള്ള 18 രോഗികളാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം ആറ് മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.

ആറ് മാസം മരുന്ന് കഴിച്ചപ്പോള്‍ അര്‍ബുദ വളര്‍ച്ച പൂര്‍ണമായും ഇല്ലാതായെന്ന് കണ്ടെത്തി. അര്‍ബുദ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്കാന്‍, എംആര്‍ഐ സ്കാന്‍ അടക്കമുള്ള എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പാര്‍ശ്വ ഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മരുന്ന് പരീക്ഷണം വിജയകരമാകുന്നത് ആദ്യമായാണെന്ന് പഠനത്തില്‍ പങ്കാളിയായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അര്‍ബുദ രോഗ വിദഗ്ദര്‍ പറഞ്ഞു.