കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ്

0
61

സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടി കൊവിഡ് ക്ലസ്റ്ററായി മാറി. ചടങ്ങില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ബോളിവുഡില്‍ ആശങ്ക പരന്നിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് കരണ്‍ ജോഹറിന്‍്റെ 50ആം പിറന്നാള്‍ ആഘോഷം നടന്നത്.ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം പരിപാടിക്ക് എത്തിയിരുന്നു.

യാഷ് രാജ്സ്റ്റുഡിയോയില്‍ വച്ച്‌ നടന്ന പരിപാടിയില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടന്‍, മാധുരി ദീക്ഷിത് തുടങ്ങിയവരും എത്തിയിരുന്നു. ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തുവന്നിരുന്നു.

ഇതിന് പുറമെ പാര്‍ട്ടിയില്‍ പങ്കെടുത്ത, കരണ്‍ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കള്‍ക്കും കൊവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത കാര്‍ത്തിക് ആര്യനും കൊവിഡ് ബാധിതനാണ്. വിരുന്നില്‍ പങ്കെടുത്തവരുമായി കാര്‍ത്തിക് സമ്ബര്‍ക്കം പുലര്‍ത്തിയതിനാലാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.