Wednesday
17 December 2025
26.8 C
Kerala
HomeKeralaഗുരുവായൂ‌രിലെ ഥാര്‍ ലേലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി

ഗുരുവായൂ‌രിലെ ഥാര്‍ ലേലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി

തൃശൂര്‍: ഗുരുവായൂ‌രിലെ ഥാര്‍ ലേലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി.

ലേലം വിവാദമായപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി പറഞ്ഞത്. പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡിനും കമ്മീഷണര്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അമല്‍ ആരോപിച്ചു. ഒരു പ്രമുഖ ടി വി ചാനലിനോടായിരുന്നു അമലിന്റെ പ്രതികരണം.

‘ ഒരു തവണ വാഹനം ലേലം ചെയ്താല്‍ അത് ആ വ്യക്തിക്ക് കൊടുക്കണം. ആ ഥാര്‍ 9454 എന്ന വാഹനം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന് ഞാന്‍ വിളിച്ചെടുത്ത വാഹനമാണ്. അത് നൂറ് ശതമാനവും എന്റേതാണ്. അന്ന് അവിടെ ലേലം വിളിക്കാന്‍ ആളില്ലായിരുന്നു എന്നത് എന്റെ കുറ്റമായി കാണാനാവില്ല.

ഇത്രയും ബഹളം നടന്നിട്ടും ഇന്നും ലേലം വിളിക്കാന്‍ പരമാവധി 15 പേരാണ് ഉണ്ടായിരുന്നത്. ലേലത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ പങ്കെടുക്കില്ലായിരുന്നു. പുനര്‍ലേലം നടത്താന്‍ ഹൈക്കോടതി പറഞ്ഞിട്ടുമില്ല.’ അമല്‍ പറഞ്ഞു.

മഹീന്ദ്ര കമ്ബനി തങ്ങളുടെ പുതിയ മോഡല്‍ ഥാര്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ നാലിനാണ് ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്. ഡിസംബര്‍ 18ന് ഈ വാഹനം ദേവസ്വം ലേലത്തിന് വച്ചു. 15.10 ലക്ഷം രൂപ ലേലം വിളിച്ച്‌ പ്രവാസി മലയാളിയായ അമല്‍ മുഹമ്മദാണ് അന്ന് ഥാര്‍ സ്വന്തമാക്കിയത്.

എന്നാല്‍ ലേലത്തില്‍ വേണ്ടത്ര ആളുകള്‍ പങ്കെടുത്തില്ലെന്നതും ഒരാള്‍ മാത്രം പങ്കെടുത്ത ലേലം ഉറപ്പിച്ചതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പുനര്‍ലേലം ചെയ്യാന്‍ തീരുമാനിച്ചതും പ്രവാസി മലയാളിയായ വിഘ്‌നേശ് വിജയകുമാര്‍ ഥാര്‍ സ്വന്തമാക്കിയതും. 43 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേശ് കഴിഞ്ഞ ദിവസം ആ ഥാര്‍ ലേലം വിളിച്ചെടുത്തത്.

RELATED ARTICLES

Most Popular

Recent Comments