വിവാദ പരാമര്‍ശം ; ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയ്ക്കും നവീന്‍ ജിന്‍ഡാലിനും സസ്പെന്‍ഷന്‍

0
69

പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും പാര്‍ട്ടി നേതാവ് നവീന്‍ ജിന്‍ഡാലിനെയു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ആഴ്ചയിൽ ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
പ്രവാചകൻ മുഹമ്മദ് നബിയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതെങ്കിലും മതവിഭാഗങ്ങളെ അപമാനിച്ചെങ്കില്‍ ശക്തമായി അപലപിക്കുന്നതായി ബിജെപി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. രാജ്യത്തെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് തങ്ങളെന്നും മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന ആളുകളെയോ അത്തരം ആശയങ്ങളെയോ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിജെപി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
നേരത്തെ, പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് യുപിയിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. 13 പൊലീസുകാര്‍ക്കും മുപ്പതോളം സാധാരണക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ 36 പേര്‍ അറസ്റ്റിലായി.