സംരക്ഷിത വനമേഖകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിനെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ രംഗത്ത്

0
53

സംരക്ഷിത വനമേഖകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിനെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ രംഗത്ത്.
വനാതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടെന്നും, സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സുപ്രീം കോടതിയുടെ വനവല്‍ക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു. ഇതിനായി നേരത്തെ തന്നെ ഒരു പാട് കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്’, മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തില്‍ കാണുന്നു, അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.