Wednesday
17 December 2025
26.8 C
Kerala
HomeIndiaഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിലെ ഫാക്ടറിയില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി

ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിലെ ഫാക്ടറിയില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി

ലഖ്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിലെ ഫാക്ടറിയില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയിട്ടുണ്ട്. സംഭവത്തില്‍ 16 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ധോലനയിലെ യു.പി.എസ്.ഐ.ഡി.സി. ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് 30 പേര്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
ശക്തിയേറിയ സ്‌ഫോടനമായിരുന്നു ഫാക്ടറിക്കുള്ളില്‍ നടന്നത്. ഇതേത്തുടര്‍ന്ന് സമീപത്തെ മറ്റു ഫാക്ടറികളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തു. മൂന്നുമണിക്കൂറുകൊണ്ടാണ് ഫാക്ടറിയിലെ തീയണയ്ക്കാന്‍ കഴിഞ്ഞത്. ഇലക്ട്രോണിക്‌സ് സാമഗ്രികള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് ആയിരുന്നു ഫാക്ടറിക്കുണ്ടായിരുന്നതെന്നും, എന്നാല്‍ അവിടെ നിര്‍മിക്കപ്പെട്ടിരുന്നത് പടക്കങ്ങളായിരുന്നെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments