Friday
19 December 2025
20.8 C
Kerala
HomeKeralaപൂപ്പാറ കൂട്ടബലാത്സംഗ കേസ്, സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെയും പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്

പൂപ്പാറ കൂട്ടബലാത്സംഗ കേസ്, സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെയും പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്

ഇടുക്കി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ്‌ കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ച് ഇവർ നേരത്തെ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൗൺസിലിംഗിൽ പെൺകുട്ടി നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്കിരുന്നു. നാല് പേർ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടി മൊഴി നല്കിയിരിയ്ക്കുന്നത്. ശിവ, സുഗന്ത്, സാമുവൽ എന്നിവരെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോഴാണ് ആറംഗ സംഘം സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments