Saturday
10 January 2026
20.8 C
Kerala
HomeIndiaഅദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉടുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡിന് പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉടുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡിന് പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉടുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡിന് പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. 52 കോടിയാണ് പാരിസ്ഥിതിഘാകാതവും പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്ത കേസിൽ പിഴ ഈടാക്കിയത്.
പവർ പ്ലാന്റിന് ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ആരോഗ്യപരിപാലന സംവിധാനം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 52 കോടി വിനിയോഗിക്കണം. ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല വിധിയെ തുടർന്ന് നേരത്തെ കെട്ടിവച്ച 5 കോടിക്കു പുറമെയുള്ള തുകയാണ് 52 കോടി. ഈ തുക
അടുത്ത മൂന്ന് മാസത്തിനകം അടയ്ക്കാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏകദേശം 10 കിലോ മീറ്റർ ചുറ്റളവിലുള്ള കൃഷിയിടങ്ങളിൽ പ്ലാന്റിന്റെ പ്രവർത്തനം ബാധിക്കുന്നു എന്നു പഠിക്കാനായി പ്രത്യേക സമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചിട്ടുണ്ട്. കർണാടക ഉഡുപ്പി യെല്ലൂരിലാണ് 600 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 2 പ്ലാന്റുകൾ ഉള്ളത്.

RELATED ARTICLES

Most Popular

Recent Comments