മോഷണക്കുറ്റത്തിന് ഒമാനില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍

0
132

മസ്കറ്റ്: മോഷണക്കുറ്റത്തിന് ഒമാനില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍. ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിനാണ് ഏഷ്യക്കാരായ നാലുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ച നാല് ഏഷ്യക്കാരെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറ‍ഞ്ഞു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.