മലയാളികൾ ഉൾപ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയിൽ

0
275

ഡൽഹി: ഡൽഹിയിൽ വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഡോക്ടർ ഉൾപ്പടെ പത്ത് പേരാണ് പിടിയിലായത്. ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്.

പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സംഘത്തെ കുടുക്കിയത്.

വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.