Wednesday
17 December 2025
26.8 C
Kerala
HomeIndiaരാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി റിസർവ് ബാങ്ക്

രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി റിസർവ് ബാങ്ക്

രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്. പുതിയ വാർഷിക റിപ്പോർട്ടിലാണ് കള്ളനോട്ടുകൾ മുൻ വർഷത്തേക്കാൾ ഇരട്ടിയായത് വ്യക്തമാക്കുന്നത്. 2021-2022 സാമ്പത്തിക വർഷത്തിൽ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടിൽ വൻ വർദ്ധനയുണ്ടായതായി.
ഏകദേശം 101.9 ശതമാനം വർദ്ധനയാണ് 500ൻറെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്. 2000ത്തിൻറെ കള്ളനോട്ടുകൾ 54.16 ശതമാനവും വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട് . അതേസമയം ഈ റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിൻറെ നോട്ട് നിരോധനത്തെ കടന്നാക്രമിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. സമ്പദ് വ്യവസ്ഥയുടെ തകർച്ചമാത്രമാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ ദൗർഭാഗ്യ നേട്ടം എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments