Wednesday
17 December 2025
26.8 C
Kerala
HomeEntertainmentപൃഥ്വിരാജ് സിനിമ ഒഴിവാക്കിയതിനെക്കുറിച്ച്‌ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മൂര്‍

പൃഥ്വിരാജ് സിനിമ ഒഴിവാക്കിയതിനെക്കുറിച്ച്‌ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മൂര്‍

പൃഥ്വിരാജ് സിനിമ ഒഴിവാക്കിയതിനെക്കുറിച്ച്‌ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മൂര്‍.
പൃഥ്വിരാജ് സിനിമ വേണ്ടെന്ന് അല്ല താന്‍ പറഞ്ഞതെന്ന് മൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

”കടുവാക്കുന്നേല്‍ കുറുവച്ചന്‍, അയളെന്തോ വലിയ സംഭവമായി എനിക്ക് തോന്നിയില്ല. അങ്ങനെ ഒരാള്‍ക്ക് വേണ്ടി തല്ല് കൊള്ളേണ്ട ആവശ്യം എനിക്കില്ല. തല്ലു കൊണ്ട് കാലൊടിഞ്ഞ് കിടക്കാന്‍ എനിക്ക് തോന്നിയില്ല. അതാണ് സിനിമ ഒഴിവാക്കാനുള്ള കാരണം.”-മൂര്‍ പറഞ്ഞു. കഞ്ചാവ് വലിക്കാരന്‍, തല്ലുക്കൊള്ളി റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് മറ്റ് ചില സിനിമകള്‍ താന്‍ ഒഴിവാക്കിയതെന്നും മൂര്‍ പറഞ്ഞു.
അവാര്‍ഡിന് അര്‍ഹനാക്കിയ കള സിനിമയുടെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും മൂര്‍ നന്ദി പ്രകടിപ്പിച്ചു.
”കളയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. എന്നെ നായകനാക്കിയ സിനിമയാണ്, അത്രയും പ്രിയപ്പെട്ട സിനിമയാണ്. സന്തോഷമുള്ള സമയങ്ങളായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനിലേത്. വളരെ കൃത്യതയോടെയായിരുന്നു സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്. കളയുടെ രാഷ്ട്രീയം ഞാന്‍ മുന്നോട്ടു വച്ച രാഷ്ട്രീയമല്ല. അതേ രാഷ്ട്രീയത്തോട് അനുഭാവമുണ്ട്. പക്ഷെ സിനിമയിലെ രാഷ്ട്രീയം ഞാന്‍ അല്ല മുന്നോട്ടു വച്ചത്. അത് തിരക്കഥാകൃത്തുക്കളുടേതാണ്. അതിന്റെ കൂടെ നില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.”-മൂര്‍ പറഞ്ഞു.
”കഞ്ചാവ് വലിക്കാരന്‍, തല്ലുക്കൊള്ളി റോളുകള്‍ വന്ന സിനിമകള്‍ ഞാന്‍ ഒഴിവാക്കി. അത്തരം ഇമേജുകളില്‍ താല്‍പര്യമില്ല. ഇത് എനിക്ക് മാത്രം ബാധിക്കുന്ന കാര്യമല്ല. ഷാജി കൈലാസ് പൃഥ്വിരാജ് സിനിമ ഒഴിവാക്കിയത് വലിയ വിവാദമുണ്ടാക്കിയ കാര്യമാണ്. പൃഥ്വിരാജ് സിനിമ വേണ്ടെന്ന് അല്ല ഞാന്‍ പറഞ്ഞത്. ആ രീതിയില്‍ ചിത്രീകരിച്ചതില്‍ സങ്കടമുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍, അയളെന്തോ വലിയ സംഭവമായി എനിക്ക് തോന്നിയില്ല. അങ്ങനെ ഒരാള്‍ക്ക് വേണ്ടി തല്ല് കൊള്ളേണ്ട ആവശ്യം എനിക്കില്ല. തല്ലു കൊണ്ട് കാലൊടിഞ്ഞ് കിടക്കാന്‍ എനിക്ക് തോന്നിയില്ല. അതാണ് കാരണം.”

RELATED ARTICLES

Most Popular

Recent Comments