കോഴിക്കോട് തിരുവമ്പാടിയിൽ കാട്ടുപന്നി ആക്രമണം,പണ്ട്രണ്ട് വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു

0
91

കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോട് പണ്ട്രണ്ട് വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകൻ അദ്‍നാന് (12) ആണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളിൽ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്‍നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.