Wednesday
17 December 2025
26.8 C
Kerala
HomeKeralaഎംആര്‍ഐ സ്‌കാനിംഗ് നിരക്ക് കുറച്ചു; 1000രൂപയോളം കുറഞ്ഞത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

എംആര്‍ഐ സ്‌കാനിംഗ് നിരക്ക് കുറച്ചു; 1000രൂപയോളം കുറഞ്ഞത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്.

നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന സമയത്താണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്താണ് കുറവ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയയത്. ഇതിനെ തുടര്‍ന്ന് വിവിധ എംആര്‍ഐ സ്‌കാനിംഗുകളുടെ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments