ഇന്ത്യന്‍ ഒളിമ്പിക് അസോസിയേൻ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് നരീന്ദര്‍ ബത്ര

0
84

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് നരീന്ദര്‍ ബത്ര. ബുധനാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2017-ല്‍ ഐ.ഒ.എ. പ്രസിഡന്റായ ബത്രയുടെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ തുടരുന്നതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനായില്ല.
ബത്രയ്ക്ക് ഒരുതവണകൂടി ഈ സ്ഥാനത്തേക്ക് മത്സരിക്കാം. എന്നാല്‍ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റുകൂടിയാണ് ബത്ര. ഹോക്കിയുടെ ഉത്തരവാദിത്വം കാരണം ഐ.ഒ.എ.യുടെ തലപ്പത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ബത്രയുടെ വാദം.
അസോസിയേഷന്റെ 35 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന പരാതിയില്‍ ബത്രയ്‌ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.