Wednesday
17 December 2025
26.8 C
Kerala
HomeEntertainmentഉടലിലെ ഷെെനി കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷം: ദുർഗ കൃഷ്ണ

ഉടലിലെ ഷെെനി കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷം: ദുർഗ കൃഷ്ണ

ഇന്ദ്രൻസ്, ധ്യാൻ ദുർഗ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഉടൽ സിനിമ മികച്ച ഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ഈ സിനിമ കാണുന്ന ഒരാൾക്കും അത് തുണ്ടു പടമായി തോന്നുകയില്ലെന്ന് നടി ദുർഗ കൃഷ്ണ ഒരു അഭിമുഖത്തിൽ പറഞ്ഞു.
തന്റെ ഇതുവരെയുള്ള കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന കഥാപാത്രമാണ് ഉടലിലെ ഷെെനിയെന്നും ​ദുർ​ഗ പറയുന്നു. പ്രധാനവേഷം ചെയ്ത ഇന്ദ്രൻസിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ദുർഗ കൃഷ്ണയും‘ഉടൽ’ എന്ന പുതിയ സിനിമയിൽ കാഴ്ചവെച്ചത്.
ഈ സിനിമയിലെ ചുംബന- ശരീര രം​ഗങ്ങളെപ്പറ്റിയും താരം പറഞ്ഞിട്ടുണ്ട്, താൻ ഒരിക്കലും വായുവിലല്ല ഉമ്മ വെച്ചതെന്നും ആ സമയം തനിക്കൊപ്പവും ആളുണ്ടായിരുന്നു വെന്നും പറഞ്ഞു. എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങളെ മാത്രം മോശമായി കാണുന്നതെന്നും. ആണുങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിത് ബാധകമല്ലത്തതെന്നും ദുർഗ ചോദിക്കുന്നു.
ഉടലിൽ ഞാൻ ആ രംഗത്തതിൽ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാർ മുഴുവൻ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥയാണ് ഉള്ളത് . അതുകൊണ്ടാണ് വായുവിൽ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന് പറയുന്നതെന്നും ദുർഗ പറയുന്നു.
ചിത്രത്തിൽ തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണെന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ദുർഗ പറയുന്നത്. അവളുടെ ശരികൾ മറ്റുള്ളവർക്കു തെറ്റായി തോന്നിയേക്കാമെന്നും എങ്കിലും അവൾ മുന്നോട്ടു പോവുകയാണെന്നും ദുർഗ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments