Wednesday
17 December 2025
26.8 C
Kerala
HomeEntertainment‘ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി; ഗൂഢാലോചനയെന്ന് നടൻ

‘ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി; ഗൂഢാലോചനയെന്ന് നടൻ

‘ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ‘ശേഖർ’ എന്ന് പേര് നൽകിയ ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നതെന്ന് നടൻ രാജശേഖർ പറഞ്ഞു.

മലയാളത്തിൽ ജോജു ജോർജ് നായകനായി എത്തിയ ചിത്രമാണ് ‘ജോസഫ്’. എല്ലാ പ്രദർശനങ്ങളും നിർത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രംഗത്തെത്തിയത്. എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്‍റെ സംവിധാനം എം.പത്മകുമാര്‍ ആണ് മലയാളത്തിൽ സംവിധാനം ചെയ്‌തത്‌. ഷാഹി കബീര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ് നിർവഹിച്ചത്. കിരണ്‍ ദാസ് എഡിറ്റിംഗ്. സംഗീതം രഞ്ജിന്‍ രാജ്. സൗണ്ട് ഡിസൈന്‍ ടോണി ബാബു. ജോജു ജോർജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ,അനില്‍ മുരളി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments