Wednesday
17 December 2025
26.8 C
Kerala
HomeKeralaBREAKING...ശമ്പളമില്ല, പി എഫ് അടക്കുന്നില്ല, നാഥനില്ല, ചന്ദ്രിക പത്രത്തിലെ ജീവനക്കാർ സമരത്തിൽ

BREAKING…ശമ്പളമില്ല, പി എഫ് അടക്കുന്നില്ല, നാഥനില്ല, ചന്ദ്രിക പത്രത്തിലെ ജീവനക്കാർ സമരത്തിൽ

-അതിഥി.സി.കൃഷ്ണ

നാല് മാസമായി ശമ്പളമില്ല, നാൾ വർഷമായി പി എഫ് അടക്കുന്നില്ല, മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല, പറഞ്ഞു വരുന്നത് മലയാളത്തിലെ ഒരു പത്രത്തിലെ ജോലിക്കാരുടെ അവസ്ഥയാണ്. ചന്ദ്രിക ദിനപത്രത്തിലെ ജീവനക്കാരാണ് ഈ തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത്. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ ജീവനക്കാർ ഉപവാസ സമരം നടത്തുകയാണ്. ഏകദിന ഉപവാസ സമരത്തിനാണ് ചന്ദ്രിക പത്രത്തിലെ തൊഴിലാളികൾ ആഹ്വാനം ചെയ്തത്. പത്രത്തിന്റെ ഹെഡ് ഓഫിസിൽ നാഥനില്ലാത്ത അവസ്ഥ തുടരുകയാണ്.

പത്രത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ എന്ന നിലയിൽ പിരിച്ച പണത്തിന്റെ കണക്കുമില്ല പൈസയും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. പൈസ എന്ത് ചെയ്തു എന്ന ചോദ്യത്തിന് മറുപടിയില്ല. പത്രത്തിന്റെ അക്കൗണ്ട് വഴി 15 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. മുൻ മന്ത്രി കൂടിയായ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിന്മേലുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ജീവനക്കാർ, കോവിഡ് പ്രതിസന്ധിയിൽ നിന്നും മെല്ലെ മെല്ലെ കാരകേറാൻ ശ്രമിക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകാത്ത നിലപാട് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ പരസ്യമായി സമരത്തിലേക്ക് നീങ്ങുന്നത്. റിട്ടയർ ചെയ്ത ജീവനക്കാർക്കും ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുകയാണ്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് ജീവനക്കാരുടെ പക്ഷം.

 

RELATED ARTICLES

Most Popular

Recent Comments