ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; പത്തനംതിട്ടയില്‍ പൊലീസുകാരന് മര്‍ദ്ദനം

0
69

പത്തനംതിട്ട: പെരുനാട്ടിൽ പൊലീസുകാരന് ഡ്യൂട്ടിക്കിടെ മർദ്ദനം. സീനിയർ സി പി ഒ അനിൽകുമാറിനാണ് മര്‍ദ്ദനമേറ്റത്.

പെരുനാട് കിഴക്കേ മാമ്പാറയിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. മാർഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.

അത്തിക്കയം സ്വദേശി സച്ചിൻ, അലക്സ് എന്നിവരെ അറസ്റ്റ് ചെയ്തു. അനിൽകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്.