Wednesday
17 December 2025
30.8 C
Kerala
HomeKeralaഏത് രാജ്യത്തേയ്‌ക്ക് കടന്നാലും വിജയ്ബാബുവിനെ നാട്ടിലെത്തിക്കും; എംബസിയുടെ സഹായം തേടി പോലീസ്

ഏത് രാജ്യത്തേയ്‌ക്ക് കടന്നാലും വിജയ്ബാബുവിനെ നാട്ടിലെത്തിക്കും; എംബസിയുടെ സഹായം തേടി പോലീസ്

കൊച്ചി; നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് പോലീസിന്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നടൻ മുന്നോട്ട് കൊണ്ട് പോകുന്നത്. ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസ്സമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി.

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമമാണ് പോലീസ് നടത്തുന്നത്. നടൻ ജോർജ്ജിയയിൽ എവിടെയുണ്ടെന്ന് അറിയാൻ അന്വേഷണസംഘം എംബസിയുടെ സഹായം തേടിക്കഴിഞ്ഞുവെന്നാണ് വിവരം. അതേസമയം വിജയ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ഇതിനിടെ വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാലാണ് വിജയ് ബാബു ഒളിവിൽ കഴിയുന്നതെന്നാണ് വിലയിരുത്തൽ.

ദുബായിൽ കഴിയുകയായിരുന്ന വിജയ് ബാബു ഈ മാസം 24ന് മടങ്ങിയെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താനൊരു ബിസിനസ് ടൂറിലാണെന്നും നടൻ വ്യക്തമാക്കി. അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായിൽ നിന്നും നടൻ ജോർജ്ജിയയിലേക്ക് കടന്നിരിക്കുന്നത്

RELATED ARTICLES

Most Popular

Recent Comments