Wednesday
17 December 2025
26.8 C
Kerala
HomeWorldവനിതാ ടിവി അവതാരകർ മുഖം മറയ്ക്കണമെന്ന് താലിബാൻ

വനിതാ ടിവി അവതാരകർ മുഖം മറയ്ക്കണമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ സർക്കാർ. വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി രാജ്യത്തെ ആദ്യ 24 മണിക്കൂർ വാർത്താ ചാനലായ ‘ടോളോ ന്യൂസ്’ ട്വീറ്റ് ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന നിർദേശം വന്നു ദിവസങ്ങൾക്കകമാണ് നിയമം ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.

ഉത്തരവിൽ അഫ്ഗാനിസ്ഥാനിലെ വനിതാ അവതാരകർ അസ്വസ്ഥരാണ്. “ഇനി എന്ത് ചെയ്യണമെന്നറിയില്ല, ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തിനായി അവസാനം വരെ പോരാടാൻ തയ്യാറായിരുന്നു. പക്ഷേ അവർ ഞങ്ങളെ അംഗീകരിക്കുന്നില്ല’ ടോളോ ന്യൂസ് ജേണലിസ്റ്റ് തെഹ്മിന പറയുന്നു. താലിബാന്റെ പുതിയ ഉത്തരവിനെ നിരവധി പേർ അപലപിക്കുകയും വനിതാ മാധ്യമപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും
ചെയ്യുന്നുണ്ട്.

സ്‌ക്രീനിൽ നിന്ന് സ്‌ത്രീകളെ മാറ്റാൻ താലിബാൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി ജനറൽ മെലിസ്സ ഫ്ലെമിങ് ആരോപിച്ചു. “വിദ്യാസമ്പന്നയായ സ്ത്രീയെ താലിബാൻ ഭയപ്പെടുന്നു. ആദ്യം സ്കൂൾ കുട്ടികളുടെ പഠനം നിർത്തി, ഇപ്പോൾ മാധ്യമങ്ങളെ ലക്ഷ്യമിടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ മാനിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിക്കുന്നു.” -മെലിസ്സ ഫ്ലെമിങ് ട്വീറ്റ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments