Wednesday
17 December 2025
26.8 C
Kerala
HomeKeralaമലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയര്‍ത്തിയ കവി,വിഷ്ണു നാരായണൻ നമ്പൂതിരിപ്പാടിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

മലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയര്‍ത്തിയ കവി,വിഷ്ണു നാരായണൻ നമ്പൂതിരിപ്പാടിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

മലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയര്‍ത്തിയ കവിയാണ് വിഷ്ണു നാരായണൻ നമ്പൂതിരിപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മലയാള ഭാഷയ്ക്കും കേരളീയ സംസ്കാരത്തിനും പുരോഗമനപരമായ മൂല്യങ്ങള്‍ക്കും കനത്ത നഷ്ടമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗം.

കവിതയില്‍ കൈക്കൊണ്ട പുരോഗമന നിലപാട് മുന്‍നിര്‍ത്തി അസഹിഷ്ണുതയുടെ ശക്തികള്‍ അദ്ദേഹത്തെ രണ്ടുഘട്ടങ്ങളിലെങ്കിലും കടന്നാക്രമിച്ചത് ഞാനോര്‍ക്കുന്നു. ഒന്ന്, ഒരു കവിത സിലബസ്സിന്‍റെ ഭാഗമമായി വന്നപ്പോഴായിരുന്നു. മറ്റൊന്ന്, ശാന്തിക്കാരനായിരിക്കെ കടല്‍ കടന്ന് പോയതിന്‍റെ പേരിലായിരുന്നു.

RELATED ARTICLES

Most Popular

Recent Comments