Saturday
10 January 2026
31.8 C
Kerala
HomeKeralaവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടു.അഞ്ചുതെങ്ങ് നിന്ന് മീൻപിടുത്തത്തിന് പോയ പ്രിൻസ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ബാബുവിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനത്തിനായി പോയ പ്രിൻസ് എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments