ബെയ്ജിങ്: 2023-ല്‍ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആതിഥേയത്വത്തില്‍ നിന്ന് ചൈന പിന്‍മാറി. രാജ്യത്തെ കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് ചൈനയുടെ പിന്‍മാറ്റമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.
24 ഏഷ്യന്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് 2023 ജൂണ്‍ 16 മുതല്‍ ജൂലായ് 16 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതേസമയം ചൈന പിന്‍മാറിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തിപ്പിനായി മറ്റേത് രാജ്യത്തെ സമീപിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
നേരത്തെ സെപ്റ്റംബറില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസും കോവിഡ് കേസുകളിലെ വര്‍ധനവിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.