Friday
19 December 2025
17.8 C
Kerala
HomeKeralaരണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808...

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്. ഭവന രഹിതരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. മെയ് 17 ന് വൈകീട്ട് തിരുവനന്തപുരം കഠിനംകുളത്താണ് ഉദ്ഘാടന ചടങ്ങ്. കഠിനംകുളം പഞ്ചായത്തിലെ 16ാം വാര്‍ഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും വീട്ടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വ്വഹിക്കും.
സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിലായി പൂര്ത്തിയായ വീടുകളുടെ താക്കോൽദാനവും നടക്കും.  നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകൾ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയിൽ 2,95,006 വീടുകൾ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു. 34374 വീടുകൾ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ഛയങ്ങളിൽ നാലെണ്ണം അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പറയുന്നു സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭഗമായി 12000 വീടുകളാണ് പൂര്‍ത്തിയാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിട്ടും വീട് പണി പൂര്‍ത്തിയാക്കാൻ പറ്റാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവരും തീരദേശമേഖലിയിലും ഉള്ള ഗുണഭോക്താക്കളെ സഹായിക്കാൻ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികൾ ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭൂരഹിത ഭവന രഹിതരെ സഹായിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പെയിനും തുടങ്ങി. 35 തദ്ദേശ സ്ഥാപനങ്ങളിലായി ഇതിനകം 1712. 56 സെന്റ് കണ്ടെ്താനായിട്ടുണ്ട്. 1000 പേര്ഡക്ക് ഭൂമി നൽകാൻ 25 കോടിക്ക് സ്പോൺസര്‍ഷിപ്പുമായി.

RELATED ARTICLES

Most Popular

Recent Comments