Thursday
18 December 2025
24.8 C
Kerala
HomeCelebrity Newsമലയാള സിനിമാ മേഖലയിൽ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് പാർവതി തിരുവോത്ത്

മലയാള സിനിമാ മേഖലയിൽ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് പാർവതി തിരുവോത്ത്

മലയാള സിനിമാ മേഖലയിൽ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് പാർവതി തിരുവോത്ത്(Parvathy Thiruvothu). അന്തസ്സില്ലാതെ ഇനി ജീവിതം തുടരാൻ ഇല്ലെന്നും തുല്യനീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഡബ്യൂസിസി മാത്രം നേരിടുന്നുവെന്നും പാർവതി പറഞ്ഞു.

എല്ലാവരും നിശബ്ദത വെടിയേണ്ട സമയമായെന്നും പാർവതി പറഞ്ഞു. കസബ സിനിമയുമായി ബന്ധപ്പെട്ട് തന്നെ വിമർശിച്ചവർക്കുള്ള മറുപടിയാകും പുഴു എന്നും പാർവതി വ്യക്തമാക്കുന്നു. അഭിമുഖത്തിന്റോെ പൂർണരൂപം ഇന്ന് വൈകിട്ട് 3. 30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു’. നവാഗതയായ റത്തീന സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് പാര്‍വതി തിരുവോത്തായിരുന്നു. ഇന്ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ റിലീസ് ചെയ്തു. മമ്മൂട്ടിയുടെയും പാർവതിയുടെയും അഭിനയത്തെ പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം.

RELATED ARTICLES

Most Popular

Recent Comments