BREAKING…ശബരിനാഥിനെതിരെ താമര മത്സരിക്കില്ല,അരുവിക്കരയിൽ ബിജെപിയും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് ധാരണ

0
84

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് – BJP വോട്ടുകച്ചവടത്തിന് ധാരണ. അരുവിക്കര മണ്ഡലത്തിൽ ബി ജെ പി മത്സരിക്കില്ല. ഘടകകക്ഷിയായ ബി ഡി ജെ എസ്സിനെ മത്സരിപ്പിക്കാനാണ് ബി ജെ പി തീരുമാനം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അരവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകളിൽ കോൺഗ്രസ് വോട്ടുകൾ മറിച്ചുനൽകി BJP യെ വിജയിപ്പിക്കാൻ നേതൃത്വം നൽകിയ കെ എസ് ശബരീനാഥൻ MLA ക്ക് നന്ദി സൂചകമായി നിയമ സഭാ തെരഞ്ഞെടുപ്പിൽ BJP വോട്ടുകൾ നൽകാൻ ധാരണയായി.

മുൻ തെരഞ്ഞെടുപ്പുകളിൽ ഒ.രാജഗോപാലും ശിവൻകുട്ടിയും ഉൾപ്പടെയുള്ള BJP നേതാക്കൾ ശക്തമായ മത്സരം കാഴ്ചവച്ചിരുന്ന ഈ മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതെ സീറ്റ് ഘടക കക്ഷിയായ BDJS ന് നൽകി ദുർബലനായ സ്ഥാനാർത്ഥിയെ നിർത്താനും അത് വഴി BJP വോട്ടുകൾ കെ എസ് ശബരീനാഥന് കച്ചവടം ചെയ്യാനുമാണ് ധാരണയായിട്ടുള്ളത്.
കെ എസ് ശബരീനാഥനും BJP യുടെ ഔദ്യോഗിക പക്ഷത്തെ ഒരു ജില്ലാ ഭാരവാഹിയും സംസ്ഥാന ഭാരവാഹിയും കൂടിയാണ് ധാരണ ഉണ്ടാക്കിയത്.ഇതിൻ്റെ ഭാഗമായി BJP നേതാക്കൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടുള്ളതായി BJP ക്കുളളിൽ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഈ പരസ്പര ധാരണയുടെ ഫലമായുള്ള നീക്കുപോക്കുകൾ മണ്ഡലത്തിൽ തുടങ്ങിയതിൻ്റെ ഉദാഹരണമാണ് നാല് ദിവസം മുൻപ് നടന്ന പൂവച്ചൽ പഞ്ചായത്തിലെ കുഴയ്ക്കാട് ക്ഷീര സംഘം തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ 5 സീറ്റ് നേടിയ കോൺഗ്രസ് 3 സീറ്റ് മാത്രമുള്ള BJP ക്ക് പ്രസിഡൻറ് സ്ഥാനം നൽകി.കെ എസ് ശബരീനാഥൻ്റെ ശക്തമായ ഇടപെടൽ കാരണമാണ് ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡിൽ BJP സ്ഥാനാർത്ഥിയായി മത്സരിച്ച BJP പ്രദേശിക നേതാവ് അജന്ത കമാറിനെ കോൺഗ്രസ് പിന്തുണച്ച് ക്ഷീര സംഘം പ്രസിഡൻറാക്കിയത് .ഇത് കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും വെട്ടി മാറ്റുന്നതിനും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടവരെ പരാജയപ്പെടുത്തി BJP സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനും നേതൃത്വം കൊടുത്ത ശമ്പരീനാഥനെതിരെ ശക്തമായ വിമർശനം കോൺഗ്രസിനുള്ളിൽ ഉയർന്നിരുന്നു.ഇത് കാരണം കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചിരുന്ന മത ന്യൂനപക്ഷ വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ ശബരീനാഥന് കിട്ടില്ല എന്ന തിരിച്ചറിവാണ് എന്ത് വില കൊടുത്തും BJP യേയും RSS നേയും കൂടെ നിർത്താൻ ഉള്ള തീരുമാനത്തിന് പിന്നിൽ. കോൺഗ്രസ് ബി ജെ പി കൂട്ടുകെട്ടിൻ്റെ ആദ്യ കടമ്പയാണ് കെ എസ് ശബരീനാഥൻ വിജയകരമായി ഇപ്പോൾ കടന്നിട്ടുള്ളത്.