Thursday
18 December 2025
22.8 C
Kerala
HomeKeralaവ്ലോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണസംഘത്തിൻ്റെ നിർദേശം

വ്ലോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണസംഘത്തിൻ്റെ നിർദേശം

കാസർകോഡ്:വ്ലോഗർ റിഫയുടെ (vlogger rifa)ഭർത്താവ് മെഹ്നാസിനോട് (husband mehnas)അടിയന്തിരമായി ഹാജരാകാൻ അന്വേഷണസംഘത്തിൻ്റെ നിർദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ ആയിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിൽ ആണെന്നാണ് വീട്ടുകാർ നൽകിയ വിവരം
മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് കൈമാറിയേക്കും

RELATED ARTICLES

Most Popular

Recent Comments