Friday
19 December 2025
28.8 C
Kerala
HomeKeralaഎൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊച്ചി: ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക നൽകി.കലക്ടറേറ്റിൽ ഉപതെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കാണ് പത്രിക സമർപ്പിച്ചത്. സിപിഐ എം തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഘടകകക്ഷി നേതാക്കളായ ജോസ് കെ മാണി, പി രാജു എന്നിവർ ഡോ ജോ. ജോസഫിനെ അനുഗമിച്ചു.മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.

നിയമപരമായ പ്രതിജ്ഞയും അദ്ദേഹം നടത്തി. രാവിലെ മന്ത്രി പി രാജീവ് ഉൾപ്പെടെ എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്. പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ് ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത്

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും ഇന്ന് 11: 45 ഓടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കാക്കനാട് കോൺഗ്രസ് ഓഫീസിൽ നിന്നും യുഡിഎഫ് നേതാക്കൾക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് ഉമ തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.

RELATED ARTICLES

Most Popular

Recent Comments