ചെന്നൈ മൈലാപ്പൂരിൽ ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തി 1000 പവൻ സ്വർണം കവർന്നു

0
92

ചെന്നൈ: ചെന്നൈ (Chennai) മൈലാപ്പൂരിൽ ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തി 1000 പവൻ സ്വർണം കവർന്നത് 11 വർഷമായി ദമ്പതികളുടെ ഡ്രൈവറായി ജോലി ചെയ്ത സഹായി.  അമേരിക്കയിലെ മകളുടെ അടുത്ത് നിന്ന് എത്തിയ അന്നാണ് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടത്. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ പക്കലുണ്ടായിരുന്ന 1000 പവൻ സ്വർണവും അൻപത് കിലോ വെള്ളിയുമായിരുന്ന ഡ്രൈവറും സഹായിയും ലക്ഷ്യമിട്ടത്. എന്നാൽ പൊലീസിന്റെ കൃത്യമായ നീക്കത്തിലൂടെ രക്ഷപ്പെടും മുമ്പ് ഇവർ പിടിയിലായി. ചെന്നൈ മൈലാപ്പൂര്‍ ദ്വാരക കോളനിയിലെ താമസിക്കുന്ന ഓഡിറ്ററും സോഫ്റ്റ്‌വെയര്‍ സ്ഥാപന ഉടമയുമായ ശ്രീകാന്തും ഭാര്യയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരേയും തലക്കടിച്ചു കൊന്ന് ഇവരുടെ തന്നെ ഫാംഹൗസില്‍ കുഴിച്ചുമൂടിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിയായ ഡ്രൈവർ മദൻലാൽ കിഷൻ, സുഹൃത്ത് ഡാർജിലിങ് സ്വദേശി രവിറായ് എന്നിവർ രക്ഷപ്പെടാൻ സഹായിച്ചത്.
ശ്രീകാന്തും അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്നു മടങ്ങിയെത്തിയത്. പുലർച്ചെ ചെന്നൈ എയർപോർട്ടിൽ വിമാനമിറങ്ങിയ ഇരുവരെയും ഡ്രൈവര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. വീട്ടിലെത്തിയ ഡ്രൈവറും സുഹൃത്തും ഇരുവരെയും കൊലപ്പെടുത്തി. മാതാപിതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫായതിനെ തുടർന്ന് മകൾ അഡയാറിലുള്ള ബന്ധുവിനെ വിവരമറിയിച്ചു. ഇന്നു പുലര്‍ച്ചെ പൊലീസിനെ കൂട്ടി  ബന്ധുവെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഡ്രൈവറും കാറും വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾപരിശോധിച്ചപ്പോൾ ഡ്രൈവറും മറ്റൊരാളും ചേർന്ന് ദമ്പതികകളെ കാറിലേക്ക് എടുത്ത് കയറ്റുന്നതു കണ്ടതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറുടെ മൊബൈൽ ഫോണ്‍ ട്രാക്ക് ചെയ്ത് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ചെന്നൈ കൊല്‍ക്കത്ത ഹൈവേയിലെ ടോള്‍ ബൂത്തുകളിലെ ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ ആന്ധ്രാപ്രദേശിലേക്ക് കടന്നതായി കണ്ടെത്തി. ഉടന്‍ ആന്ധ്ര പൊലീസിനു വിവരം കൈമാറി. ഓങ്കോളിനു സമീപം കാറ്തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു..  തലക്കടിച്ചു കൊന്നതിനു ശേഷം ശവശരീരങ്ങൾ  ഇ.സി.ആര്‍ റോഡിലെ ഫാം ഹൗസില്‍ കുഴിച്ചുമൂടിയെന്ന് ഇരുവരും സമ്മതിച്ചു. തുടർന്ന് ‍ ഫാം ഹൗസില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി.  വീട്ടില്‍ സൂക്ഷിച്ചിരുന്ന ‌നാലു കോടി രൂപ വിലവരുന്ന എട്ട് കിലോഗ്രാമോളം ‍ സ്വര്‍ണം, 50 കിലോഗ്രാം വെള്ളി, എന്നിവയും ഇന്നോവ കാറുമായിട്ടാണു മദൻ ലാൽ കിഷനും കൂട്ടാളിയും രക്ഷപ്പെടാന്‍ ശ്രമിച്ചത്.  കൊല്‍ക്കത്തയിലെത്തിയതിനു ശേഷം നേപ്പാളിലേക്കു കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.