കമ്പളക്കാട് വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു; പിന്നിൽ സമൂഹികവിരുദ്ധരെന്ന് സൂചന

0
77

വയനാട് : കമ്പളക്കാട് വീണ്ടും വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പച്ചിലക്കാട് സ്വദേശി കാരികുയ്യൻ ലുക്മാന്റെ പൾസർ ബൈക്കാണ് കത്തിനശിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ കാണപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ ബൈക്ക് കണ്ടത്. ഉടനെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് സമാന രീതിയിൽ മറ്റൊരു സംഭവം ഉണ്ടായത്. കണിയാമ്പറ്റ സ്വദേശിയുടെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ആണ് കത്തിനശിച്ചത്.