Sunday
11 January 2026
24.8 C
Kerala
HomeKeralaവേളത്ത് വിവാഹം നടന്ന വീട്ടില്‍നിന്നും 16 പവന്‍ സ്വര്‍ണം കവര്‍ന്നു

വേളത്ത് വിവാഹം നടന്ന വീട്ടില്‍നിന്നും 16 പവന്‍ സ്വര്‍ണം കവര്‍ന്നു

വേളം: വേളത്ത് വിവാഹം നടന്ന വീട്ടില്‍നിന്നും 16 പവന്‍ സ്വര്‍ണം കവര്‍ന്നു. കഴിഞ്ഞദിവസം വിവാഹം നടന്ന ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 16 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു പവിത്രന്റെ ഇളയമകളുടെ വിവാഹം. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി പരിശോധന നടത്തി.
മോഷണം നടന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍, വൈസ് പ്രസിഡന്റ് കെ.സി. ബാബു, അംഗങ്ങളായ കെ.കെ. മനോജന്‍, സിത്താര, പി.പി. ചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഒളോടിത്താഴ മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതായി നാട്ടുകാര്‍ പരാതിപറയുന്നു. ഏറ്റവുമൊടുവില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സി. ബാബുവിന്റെ വീട്ടില്‍നിന്നു ചാക്കില്‍ സൂക്ഷിച്ച അടയ്ക്കയും റബ്ബര്‍ഷീറ്റും മോഷണം പോയിരുന്നു. അതിനുമുമ്പ് എന്‍.സി.പി. നേതാവ് കെ.സി. നാണുവിന്റെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. വിവാഹം, ഗൃഹപ്രവേശം നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍കവര്‍ച്ച നടക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments