Wednesday
17 December 2025
31.8 C
Kerala
HomeKeralaഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജോ ജോസഫ് മമ്മൂട്ടിയുടെ വീട്ടിൽ

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജോ ജോസഫ് മമ്മൂട്ടിയുടെ വീട്ടിൽ

കൊച്ചി: ഉമാ തോമസിന് പിന്നാലെ ജോ ജോസഫും മമ്മൂട്ടിയുടെ വീട്ടിൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി താരത്തിന്റെ വീട്ടിൽ വോട്ടഭ്യർത്ഥിക്കാനെത്തിയതാണ് ഇടത് സ്ഥാനാർത്ഥി ജോ ജോസഫ്.

ജോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ് :

മഹാനടനോടൊപ്പം…
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്.

ഒരു പാട് സന്തോഷം തോന്നി. കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ. എം അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി.
മഹാനടന് നന്ദി …

RELATED ARTICLES

Most Popular

Recent Comments