Monday
12 January 2026
23.8 C
Kerala
HomeKeralaകൂടിയില്ല, കുറഞ്ഞില്ല; മാറ്റമില്ലാതെ തുടർന്ന് സ്വർണവില

കൂടിയില്ല, കുറഞ്ഞില്ല; മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. രണ്ട് ദിവസമായി കൂടിയും കുറഞ്ഞു ചാഞ്ചാടുന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 240 രൂപയാണ് കുറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്നലെ അതേ തുകയായ 240 രൂപ കൂടുകയും ചെയ്തിരുന്നു.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. കൂടിയും കുറഞ്ഞതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയുള്ളത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ 30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞദിവസം 30 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ഇന്നലെ 25 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3915 രൂപയാണ്.

RELATED ARTICLES

Most Popular

Recent Comments