Wednesday
17 December 2025
30.8 C
Kerala
HomeEntertainmentഈ കണ്ടുമുട്ടലിൽ ഏറെ സന്തോഷിക്കുന്നു; ജിമ്മിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.വി.സിന്ധു; വൈറൽ

ഈ കണ്ടുമുട്ടലിൽ ഏറെ സന്തോഷിക്കുന്നു; ജിമ്മിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.വി.സിന്ധു; വൈറൽ

സൂപ്പർസ്റ്റാർ മോഹൻലാലിനെ നേരിട്ട് കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ഗോവയിലെ ഒരു ജിമ്മിൽ വച്ചിട്ടാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം പി.വി.സിന്ധു പങ്കുവച്ചിരിക്കുന്നത്.

‘ ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷിക്കുന്നു’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ലൈക്കുകളും കമന്റും ചെയ്യുന്നത്. നിമിഷനേരം കൊണ്ടു തന്നെ ചിത്രം വൈറലാവുകയും ചെയ്തു.

കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റൻ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സിന്ധു വെങ്കലമെഡൽ നേടിയിരുന്നു. നേരത്തെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം നേടിയപ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു. ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.

RELATED ARTICLES

Most Popular

Recent Comments