Thursday
18 December 2025
24.8 C
Kerala
HomeWorldനിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

കമ്പ്യൂട്ടർ പോലെ തന്നെ മൊബൈൽ ഫോണിലും വൈറസ് കയറാം. സ്പാം മെസേജുകൾ, വ്യാജ ആപ്പുകൾ എന്നിവയെല്ലാം വൈറസിന് പ്രവേശിക്കാനുള്ള വഴിയാണ്. മൊബൈൽ ഫോണിൽ വൈറസ് പ്രവേശിച്ചാൽ നിങ്ങളുടെ സ്വാകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാനും ഓൺലൈൻ പണമിടപാട് വഴി പണം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. മൊബൈൽ ഫോണിൽ വൈറസ് പ്രവേശിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം ? മനുഷ്യ ശരീരത്തിൽ വൈറസ് ബാധിച്ചാൽ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. അതുപോലെ തന്നെ വൈറസ് കയറിയ ഡിവൈസും ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ വൈറസ് അറ്റാക്ക് മനസിലാക്കാം :

ഫോൺ അമിതമായി ചൂടാകുന്നത് വൈറസ് കയറിയതിന്റെ ലക്ഷണമാകാം. അതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന ഫോൺ പെട്ടെന്ന് ‘സ്ലോ’ ആവുക, ഹാങ്ങാവുക, തുടങ്ങിയ പ്രവണതകൾ കാണിച്ചാൽ ശ്രദ്ധിക്കണം. പെട്ടെന്ന് ലഭിക്കുന്ന പോപ്പ് അപ്പുകളാണ് മറ്റൊരു ലക്ഷണം. മാൽവെയർ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ പതിവിലും കൂടുതൽ പരസ്യങ്ങളും പോപ്പ് അപ്പ് ആഡുകളും ലഭിക്കും. അമതി ഡേറ്റ ഉപയോഗവും വൈറസിന്റെ ലക്ഷണമാണ്. നിങ്ങൾ മൊബൈൽ ഡേറ്റ ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഡേറ്റ തീരുന്നത് നിങ്ങളുടെ ഫോണിലുള്ള മാൽവെയർ ഡേറ്റ ഉപയോഗിക്കുന്നതുകൊണ്ടാണ്. ആപ്പുകൾ ക്രാഷാകുന്നത് വൈറസ് ബാധിക്കുന്നതിന്റെ ലക്ഷണമാണ്.

ബാറ്ററി ഡ്രെയ്ൻ ആണ് മറ്റൊരു സൂചന. ഫോണിലെ ചേർജ് പെട്ടെന്ന് തന്നെ തീർന്ന് പോകുന്നതിന് കാരണം വൈറസ് അറ്റാക്കായിരിക്കാൻ സാധ്യതയുണ്ട്. നല്ല ആന്റി വൈറസ് മൊബൈൽ ഫോണിൽ ഇൻസ്‌റ്റോൾ ചെയ്യുക. ഇതിലൂടെ വൈറസ് സ്‌കാൻ നടത്താനും വൈറസിനെ തുരത്താനും സാധിക്കും. ഫോൺ അപ്‌ഡേറ്റ് കൃത്യമായി നടത്തുന്നതും ഫോണിന്റെ സുരക്ഷ വർധിപ്പിക്കും. നമ്മൾ ഡൗൺലോഡ് ചെയ്യാത്ത ആപ്ലിക്കേഷനുകൾ മൊബൈലിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ നീക്കം ചെയ്യുക.

RELATED ARTICLES

Most Popular

Recent Comments