സ്വർണവില താഴോട്ട്; പവന് 160 രൂപ കുറഞ്ഞു

0
62

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ആകെ വിപണി വില 37,600 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏകദേശം 1600ഓളം രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞതോടെ ഗ്രാമിന് വില 4,700 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞിരുന്നു. 15 കുറഞ്ഞതോടെ ഗ്രാമിന് വില 3,885 ആയി.

അക്ഷയ തൃതീയ ദിനമായ ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്‌ട്ര വിപണിയിലെ വില വ്യതിയാനവും ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷം നടന്നതിനാലാണ് സ്വർണവില ഇടിഞ്ഞതെന്നാണ് വിവരം.