ഫേസ്ബുക്കിനു പിന്നാലെ മെറ്റാവേഴ്സ്, വെബ് 3 സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്

0
109

ഫേസ്ബുക്കിനു പിന്നാലെ മെറ്റാവേഴ്സ്, വെബ് 3 സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്. ഇതിന്റെ ഭാഗമായി കമ്ബനി ഫ്ലിപ്കാര്‍ട്ട് ലാബ് എന്ന പുതിയ സംരംഭം ആരംഭിച്ചു.

പുതിയ ടെക്നോളജി വികസനം, പുതിയ ആശയങ്ങള്‍ നടപ്പാക്കല്‍, മെറ്റാവേഴ്സ് പരീക്ഷണങ്ങള്‍ എന്നിവ ലാബില്‍ നടത്തും. എന്‍എഫ്സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, Play to earn, Block Chain സേവനങ്ങള്‍, വെര്‍ച്ചല്‍ സ്റ്റോര്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി കമ്ബനി അവതരിപ്പിക്കും.

നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റ് വെബ് 2 ആണ്. എന്നാല്‍, പുതുതലമുറ ഇന്‍റര്‍നെറ്റിനെയാണ് വെബ് 3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. വെബ് 3 ഇന്‍റര്‍നെറ്റ് വഴി വ്യക്തിഗതവിവരങ്ങള്‍ നല്‍കാതെ തന്നെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.